കൂരോപ്പട: എസ്.എൻ.ഡി.പി യോഗം 2931ാം നമ്പർ കൂരോപ്പട ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ആചരണങ്ങളോട് അനുബന്ധിച്ച് 17 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന വിശേഷാൽ പരിപാടികൾ നടക്കും. 17ന് രാവിലെ 10.30ന് ശാഖാ പ്രസിഡന്റ് എം.കെ അജിമോൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എല്ലാ ദിവസവും കോട്ടയം യൂണിയനിലെ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിലെ ധർമ്മ പ്രചാരകാരായ വി.കെ ശ്രീആനന്ദ് പാമ്പാടി, നന്ദന കെ.എസ് തിരുവാർപ്പ്, വിനു പുതുപ്പള്ളി, മായ ഷിബു കുമരകം, ബൈജു മാമ്പുഴക്കരി എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥന സന്ധ്യകളും പ്രഭാഷണവും വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ സമൂഹ സദ്യയും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി എസ്.രാജീവ് അറിയിച്ചു.