p

മുണ്ടക്കയം:കരിനിലം-പശ്ചിമ-കൊട്ടാരംകട-കുഴിമാവ് റോഡ് ജനകീയ സംരക്ഷണ സമിതി രണ്ടാം ഘട്ട സമരപരിപാടിയിലേക്ക് കടക്കുകയാണെന്ന് സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി തിരുവോണം നാളിൽ പൂഞ്ഞാർ എം.എൽ.എയുടെ വസതിക്ക് മുൻപിൽ സമരസമിതി അംഗങ്ങൾ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മുണ്ടക്കയത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ചെയർമാൻ സിനിമോൾ തടത്തിൽ, കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, വൈസ് ചെയർമാൻ സുധൻ മുകളേൽ, സന്തോഷ് അഭയം ഓട്ടോ എന്നിവർ പങ്കെടുത്തു.