പൊൻകുന്നം: മുണ്ടക്കയം-തിരുവനന്തപുരം റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ബസിൽ യാത്രക്കാരുടെ വക ഓണാഘോഷം. 7.10ന് മുണ്ടക്കയത്തുനിന്ന് പുറപ്പെടുന്ന ബസിലായിരുന്നു ആഘോഷം.
പലരും 20 വർഷമായി ഇതേ സർവീസിൽ യാത്ര ചെയ്യുന്നവർ. ബസ് ഓണാഘോഷത്തിനായി യാത്രക്കാർ ചേർന്ന് അലങ്കരിച്ചു. യാത്രക്കാർക്ക് ഉപ്പേരിയും ശർക്കരവരട്ടിയും മിഠായിയും നൽകി.
ഇതിലെ പതിവ് യാത്രക്കാർ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്. അതിൽ മുൻകൂട്ടി തന്നെ ഇന്നത്തെ ഓണാഘോഷത്തെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു.. കണ്ടക്ടർ വി.ആർ.സന്തോഷും ഡ്രൈവർ ടി.ഡി.ദിലീപ്കുമാർ എന്നിവരും ആഘോഷത്തിൽ ഒപ്പം ചേർന്നു.