op

കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ പൊന്നോണപ്പൂക്കളം എന്ന പേരിൽ ഓണാഘോഷം 2024 കുമരകം കലാഭവൻ അങ്കണത്തിൽ സെപ്തംബർ 17ന് രാവിലെ 10 ന് സംഘടിപ്പിക്കും. പൊന്നോണപ്പൂക്കളം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഗായികയുമായ മേഖലാ ജോസഫ് ഉദ്ഘാടനം ചെയ്യും. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പി.ഐ എബ്രാഹം കലാഭവൻ ഭാരവാഹികളായ എസ് .ഡി പ്രേംജി, ടി.കെ ലാൽ ജ്യോത്സ്യർ, പി.എസ് സദാശിവൻ, പി.വി പ്രസേനൻ, രാജി സാജൻ എന്നിവർ സംസാരിക്കും. അത്തപ്പൂക്കളം കുടുംബസംഗമം ഓണസദ്യ കലാപരിപാടികൾ തുടങ്ങിയവ പൊന്നോണപ്പൂക്കളത്തിന്റെ ഭാഗമാക്കും.