
ചങ്ങനാശേരി: ഓണക്കാലത്തെ ലഹരി ഉപയോഗവും മയക്കുമരുന്ന് വിൽപ്പനയും തടയുന്നതിന് ശക്തമായ നടപടിയുമായി ചങ്ങനാശേരി എക്‌സൈസ്. ഓണക്കാലത്തെ അനധികൃത മദ്യ നിർമാണവും വിതരണവും തടയുന്നതിന്റെ ഭാഗമായി ചേർന്ന ചങ്ങനാശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡല തല സമിതി യോഗം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മോഹനൻ, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ലക്ഷ്മണൻ, ഷാജി പുളിമൂട്ടിൽ, ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജെ.എസ് ബിനു, ടി.എസ് പ്രമോദ്, മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി എക്‌സൈസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പരാതികൾ അറിയിക്കുന്നതിനായി ഫോൺ: 940069509, 04812423141.