ഇടമറ്റം: മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മീനച്ചിൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തറപ്പേൽ കടവ് പാലത്തിനു സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് അയ്യായിരം രൂപ പാലാ സ്വദേശിയിൽ നിന്നും പിഴ ഈടാക്കിയിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോർട്ടബിൾ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കും. പൊതു സ്ഥലങ്ങളിൽ മാത്രമല്ല പൊതു നീർച്ചാലുകളിലേക്കും ഓടകളിലേക്കും മലിന ജലം ഒഴുക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.