കോട്ടയം: ടി.ടി.ഇയുടെ വേഷം ധരിച്ച് ട്രെയിനിനുള്ളിൽ ടിക്കറ്റ് പരിശോധന നടത്തിയ യുവതി അറസ്റ്റിൽ. കൊല്ലം കാഞ്ഞവേലി മുതുകാട്ടിൽ വീട്ടിൽ റംലത്തിനെയാണ് കോട്ടയം റെയിൽവേ എസ്.എച്ച്.ഒയുടെനേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാജ്യറാണി എക്സ്പ്രസ് ട്രെയിനിനുള്ളിൽ സതേൺ റെയിൽവേയുടെ ഐഡി കാർഡ് ധരിച്ച ശേഷം ഇവർ പരിശോധന നടത്തുകയായിരുന്നു.
സംശയം തോന്നിയ ടി.ടി.ഇ അജയകുമാർ ഇവരെ ചോദ്യം ചെയ്തതിൽ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകിയത്.
കോട്ടയം റെയിൽവേ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ എത്താറായപ്പോൾ റെയിൽവേ എസ്.എച്ച്.ഒയെ അജയകുമാർ വിവരം അറിയിച്ചു. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു.