കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് തിരുവോണനാളിൽ ഉച്ചയ്ക്ക് 3 ന് കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 121 - മത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മത്സരവിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു സമ്മാനദാനം നിർവഹിക്കും. ഉച്ചയ്ക്ക് 2ന് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്ന് കളിവള്ളങ്ങളുടെ ഘോഷയാത്ര. ക്ലബ്ബ് പ്രസിഡന്റ് വി എസ് സുഗേഷ് അധ്യക്ഷത വഹിക്കും.
അഡ്വ :കെ ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു. സുരേഷ് കുറുപ്പ് എക്സ് എം.എൽ.എ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു, വൈസ് പ്രസിഡന്റ് വി.കെ ജോഷി, എസ്.കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, ഫാ. വിജി കുരുവിള എടാട്ട് , ഫാ. സിറിയക് വലിയപറമ്പിൽ തുടങ്ങിയവർ സംസാരിക്കും.