കോട്ടയം: ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണദിനം. ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലും പൂർത്തിയായി. വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാണ് എങ്ങും ഓണാഘോഷം. തിരുവോണ തലേന്നായ ഇന്നലെ നാടും നഗരവും ഉത്രാടപാച്ചിലിലായിരുന്നു. നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വലിയ തിരക്ക് രൂപപ്പെട്ടു. റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞു. ചെറു റോഡുകൾ മുതൽ സർവ്വത്ര തിരക്ക്. അസോസിയേഷനുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഓണാഘോഷ പരിപാടികളും വിവിധയിടങ്ങളിൽ അരങ്ങേറി.