കോട്ടയം: കെ.പി.എം.എസിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 161ാമത് ജയന്തി അവിട്ടാഘോഷം വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ഘോഷയാത്രകളും, ജയന്തി സമ്മേളനങ്ങളും ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ നടക്കും. പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം, മധുരം പലഹാര വിതരണം എന്നിവയുണ്ടാകും. ജില്ലയിലെ 12 യൂണിയൻ കേന്ദ്രങ്ങളിലും 582 ശാഖാ യോഗങ്ങളിലും ജില്ലാ കോർകമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10ന് കോട്ടയം പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ അവിട്ടാഘോഷം നടക്കും. വിവിധ യൂണിയനുകളിലെ അവിട്ടാഘോഷ പരിപാടികൾക്ക് നേതാക്കളായ അഡ്വ.എ.സനീഷ്‌കുമാർ, അഖിൽ.കെ.ദാമോദരൻ, മനോജ് കൊട്ടാരം, അജിത്ത് കല്ലറ, കെ.കെ കൃഷ്ണകുമാർ, ഇ.ജി സജീവ്, രമേശൻ മേക്കനാമറ്റം, ശ്രീജിനി സജീവ്, എം.കെ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകും.