aap

അതിരമ്പുഴ: ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ ഓഫീസിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. തുടർന്ന് അതിരമ്പുഴ ടൗണിലേക്ക് പ്രകടനവും മധുരവിതരണവും നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ ഉദ്ഘാടനം ചെയ്തു. സജി ഇരുപ്പുമല, ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, പി.ജെ ജോസഫ് പാക്കുമല, മിനി ബെന്നി മ്ലാവിൽ, ത്രേസ്യാമ്മ അലക്‌സ് മുകളേൽ, വർക്കി ചെമ്പനാനി തുടങ്ങിയവർ പങ്കെടുത്തു.