
ചങ്ങനാശേരി: അടിമുടി മാറുകയാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. കിഫ്ബി മുഖാന്തിരം 80 കോടി രൂപ മുടക്കിയാണ് ആശുപത്രി നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 54.87 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം പൂർത്തിയാക്കും. 26 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളുമൊരുക്കും. അത്യാധുനിക നിലവാരത്തിലുള്ള നാല് ഓപ്പറേഷൻ തിയേറ്ററുകളും ആശുപത്രിയിൽ സജ്ജമാക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടത്തിൽ നഴ്സുമാർക്കായി ഡ്യൂട്ടി റൂമുകൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള റൂമുകൾ, വയോജന ശിശു സൗഹൃദ റൂമുകൾ എന്നിവയൊരുക്കും. പൊലീസ് എയ്ഡ് പോസ്റ്റും സി.ടി സ്‌കാൻ,ഫാർമസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും.
പുതിയ കെട്ടിടത്തിൽ
5 നിലകളിൽ
ഓപ്പറേഷൻ തിയേറ്ററുകൾ: 4
മൈനർ ഓപ്പറേഷൻ തീയേറ്റർ: 1
കീമോതെറാപ്പി സൗകര്യം
ഡയാലിസിസ് സൗകര്യം
ഓർത്തോ വിഭാഗം
നേത്രരോഗ വിഭാഗം
സർജിക്കൽ വിഭാഗം
മെഡിക്കൽ വിഭാഗം
ഇ.എൻ.ടി വിഭാഗം
ത്വക്ക് രോഗവിഭാഗം