അയ്മനം : സംസ്ഥാന സർക്കാരിന്റെ സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ചലച്ചിത്ര നടൻ വിജയരാഘവനെ അയ്മനം ദയ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5ന് കുടയംപടി എസ്.എൻ.ഡി.പി ഹാളിൽ ആദരിക്കും. ഡോ: ജെയിംസ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സന്ധ്യയിൽ വൈക്കം വിശ്വൻ ആമുഖപ്രഭാഷണം നടത്തും. മന്ത്രി വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്യും. സംവിധായകൻ രഞ്ജി പണിക്കർ വിജയരാഘവനെ പൊന്നാടയണിയിക്കും.