vaikom

വൈക്കം: ആഴമേറിയ വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ആറ് വയസുകാരൻ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്‌ രഞ്ജുഷ ദമ്പതികളുടെ മകൻ ശ്രാവൺ എസ്. നായരാണ് കായൽ നീന്തിക്കടന്നത്. പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ശനിയാഴ്ച രാവിലെ 8.28ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും വൈക്കം ബിച്ച് വരെയുള്ള ഏഴ് കിലോമീറ്റർ രണ്ട് മണിക്കൂർ മൂന്ന് മിനിറ്റുകൊണ്ടാണ് ശ്രാവൺ നീന്തിയത്.
വൈക്കം കായലോരബീച്ച് മൈതാനത്ത് നടന്ന അനുമോദന സമ്മേളനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ഗായിക വൈക്കം വിജയലക്ഷ്മി, ക്യാപ്റ്റൻ വിനോദ് കുമാർ, സി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 2024ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിന് അർഹനായ വൈക്കം അഗ്‌നിരക്ഷാസേന റിട്ട. സ്റ്റേഷൻ മാസ്റ്റർ ടി.ഷാജികുമാറിനെയും പരിശീലകൻ ബിജു തങ്കപ്പനെയും ചടങ്ങിൽ ആദരിച്ചു.