
വൈക്കം: വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, വനിതാ യൂണിയൻ, സ്വാശ്രയ സംഘങ്ങളുടെയും നേതൃത്വത്തിൽ വിവിധ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിപണന മേള നടത്തി. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. വേണുഗോപാൽ ആദ്യ വില്പന നടത്തി.
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ മുഖ്യപ്രഭാഷണം നടത്തി. വിവിധ നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, തനി നാടൻ ഉല്പന്നങ്ങൾ എന്നിവ ശേഖരിച്ചാണ് മേള നടത്തിയത്. വനിതാ യൂണിയൻ പ്രസിഡന്റ് കെ. ജയലക്ഷ്മി, യൂണിയൻ നേതാക്കളായ എൻ. മധു, പി.എസ് വേണുഗോപാൽ, കെ.എൻ സഞ്ജീവ്, പി. ഡി രാധാകൃഷ്ണൻ നായർ, ദിനേശ് കുമാർ, പി.ജി പ്രദീപ് കുമാർ, കെ. അജിത്, വി.കെ ശ്രീകുമാർ, ജയാ രാജശേഖരൻ, എസ്.വി സുരേഷ് കുമാർ, പി.ആർ ഗോപാലകൃഷ്ണൻ നായർ, എസ് മുരകേശ്, ഗിരിജാ കുമാരി എന്നിവർ പ്രസംഗിച്ചു.