പാലാ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവനപദ്ധതി അമ്പതാം സ്‌നേഹവീടിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്നു. 43 സ്‌നേഹവീടുകളുടെ താക്കോൽ സമർപ്പണമാണ് നാളിതുവരെ നടന്നത്. 44ാം വീടിന്റെ നിർമ്മാണം കൊഴുവനാൽ പഞ്ചായത്തിലെ കെഴുവംകുളത്തും 45ാം വീടിന്റെ നിർമ്മാണം കിടങ്ങൂർ സ്‌നേഹദീപത്തിന്റെ നേതൃത്വത്തിലും 46ാം വീടിന്റെ നിർമ്മാണം കൊഴുവനാൽ പഞ്ചായത്തിലെ തോടനാലും നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
47 മുതൽ 50 വരെയുള്ള നാല് സനേഹവീടുകളുടെ നിർമ്മാണത്തിനാണ് ഇന്ന് തിരുവോണനാളിൽ തുടക്കംകുറിക്കുന്നത്. 47ാം സ്‌നേഹവീടിന്റെ നിർമ്മാണം കൊഴുവനാൽ പഞ്ചായത്തിലെ മേവടയിലും 48ാം സ്‌നേഹവീടിന്റെ നിർമ്മാണം കരൂർ പഞ്ചായത്തിലെ ഇടനാട്ടിലും 49ാം സ്‌നേഹവീട് മുത്തോലി പഞ്ചായത്തിലെ മീനച്ചിലും 50ാം സ്‌നേഹവീട് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിലുമാണ് നിർമ്മാണം ആരംഭിക്കുന്നത്.
47ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30 ന് മേവടയിൽ ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോൺ കോയിക്കലും 48ാം വീടിന്റെ ശിലാസ്ഥാപനം കരൂർ പഞ്ചായത്തിലെ ഇടനാട്ടിൽ രാവിലെ 10.30ന് മാണി സി.കാപ്പൻ എം.എൽ.എ.യും 49ാം വീടിന്റെ ശിലാസ്ഥാപനം ഉച്ചകഴിഞ്ഞ് 2 ന് മുത്തോലി പഞ്ചായത്തിലെ മീനച്ചിലിൽ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി.യും 50ാം വീടിന്റെ ശിലാസ്ഥാപനം ഉച്ചകഴിഞ്ഞ് 3 ന് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫും നിർവഹിക്കും