mla

പൊൻകുന്നം : മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി ജില്ലാ കമ്മിറ്റി പൊൻകുന്നത്ത് നേതൃസംഗമവും ഓണം സൗഹൃദസമ്മേളനവും നടത്തി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.ബി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഓണസന്ദേശം നൽകി. ജില്ലാസെക്രട്ടറി പി.പി.മുഹമ്മദ്കുട്ടി, പ്രൊഫ.എം.കെ.പരീത്, പി.എച്ച്.നജീബ്, പി.എം.അബ്ദുൽസലാം, എസ്.മുഹമ്മദ് ഫുവാദ്, കെ.ഇ.പരീത്, വി.എച്ച്.മജീദ് വട്ടക്കയം, ഹബീബുള്ള ഖാൻ, ടി.എസ്.റഷീദ്, പി.എ.ഇർഷാദ്, സി.യു.അബ്ദുൾകരീം തുടങ്ങിയവർ പ്രസംഗിച്ചു. ഓണസദ്യയുമുണ്ടായിരുന്നു.