shalimar

പൊൻകുന്നം : 43 വർഷമായി ഒരുറൂട്ടിൽ മുടങ്ങാതെ സർവീസ് നടത്തുന്ന ഷാലിമാ ബസിന് മൂലകുന്ന് സൗഹൃദസമിതിയും റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും സ്വീകരണം നൽകി. ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാട്രഷററുമായ ടി.യു.ജോൺ, ജീവനക്കാർ എന്നിവരെ ആദരിച്ചു. ഉടമയെ കെ.രാജേന്ദ്രൻ പൊന്നാട അണിയിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറി കെ.എസ്.ജയകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് സി.എം.യൂസഫ്, ബാബു പൈനാനിയിൽ, എൻ.ബാലകൃഷ്ണപിള്ള, കെ.കെ.ബാലകൃഷ്ണപിള്ള, മഹേഷ് പൊൻകുന്നം തുടങ്ങിയവർ പങ്കെടുത്തു.