പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഇന്ന് കന്നിമാസചതയം ആഘോഷം നടക്കും. രാവിലെ 5ന് നടതുറക്കൽ, പ്രഭാതപൂജ, 7 മുതൽ 8 വരെ ഗുരുദേവ ഭാഗവതപാരായണം, 8 മുതൽ 10 വരെ ഗുരുദേവകൃതികളുടെ ആലാപനം, തുടർന്ന് മിനി സുമോദ് പ്രഭാഷണം നടത്തും. 12ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ചതയപൂജ. മേൽശാന്തി നീലംപേരൂർ വിനീഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. സേതുരാജ് സഹകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.