വല്യാട്: എസ്.എൻ.ഡി.പി യോഗം 34ാം നമ്പർ വല്യാട് ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ദിനാചരണം 21ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 5.15ന് നിർമ്മാല്യദർശനം, 5.30ന് ഉഷപൂജ, തുടർന്ന് ഗുരുപൂജ, ഉച്ചക്കഴിഞ്ഞ് 2.40ന് സമൂഹപ്രാർത്ഥന, മഹാഗുരുപൂജ, പൂമൂടൽ, 3.30ന് അന്നദാനം. രാവിലെ 9 മുതൽ ഗുരുദേവ ഭാഗവപാരായണം, ഉച്ചയ്ക്ക് 1ന് ഇടുക്കി ധന്വന്തരൻ വൈദ്യൻ പ്രഭാഷണം നടത്തും.