war

കോട്ടയം : നഗരസഭകളിലെ വാർഡ് പുനർവിഭജിച്ചുള്ള സർക്കാർ വിജ്ഞാപനമനുസരിച്ച് ജില്ലയിൽ വർദ്ധിക്കുന്നത് നാലുവാർഡുകൾ. കോട്ടയം, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിലാണ് ഓരോ വാർഡുകൾ വീതം വർദ്ധിക്കുന്നത്. കോട്ടയം 53, ഏറ്റുമാനൂർ 36, ഈരാറ്റുപേട്ട 29, വൈക്കം 27 എന്നിങ്ങനെയാകും വാർഡുകളുടെ എണ്ണം. സ്ത്രീകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കിയിട്ടുണ്ട്. മുൻപ് ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു.