
കോട്ടയം : ജില്ലയിലെ 15 പൊതുവിദ്യാലയങ്ങളിൽ സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസന കേന്ദ്രങ്ങൾ ആരംഭിക്കും. പുതുതലമുറ കോഴ്‌സുകളായ എ.ഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ഹൈഡ്രോപോണിക്‌സ് ടെക്‌നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, ഫിറ്റ്‌നസ് ട്രെയിനർ, വെയർ ഹൗസ് അസോസിയേറ്റ്, മൊബൈൽ ഫോൺ ഹാർഡ്‌വേർ റിപ്പയർ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നീഷ്യൻ, ജി.എസ്.ടി അസിസ്റ്റന്റ്, ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസോസിയേറ്റ്, ടെലികോം ടെക്‌നീഷ്യൻ എന്നിവ സൗജന്യമായി പഠിക്കാം. 25 കുട്ടികൾ ഉള്ള 2 ബാച്ചുകൾ ആണ് ഓരോ കേന്ദ്രത്തിലും. കോഴ്‌സ് കാലാവധി പരമാവധി ഒരു വർഷം.