
മുണ്ടക്കയം: കരിനിലം - പശ്ചിമകൊട്ടാരംകട - കുഴിമാവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ വീടിന് മുന്നിൽ പഴങ്കഞ്ഞി കുടിച്ചു പ്രതിഷേധിച്ചു. ചെയർമാൻ സിനിമോൾ തടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സുതൻ മുകളേൽ, കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, സെക്രട്ടറി അഖിലേഷ് ബാബു, സന്തോഷ് അഭയം ഓട്ടോ, പ്രസാദ് പശ്ചിമ, സുരേഷ് പശ്ചിമ, റോബിൻ കൊട്ടാരം കട,ജോസഫ് കൊട്ടാരം കട, അഖിൽ പ്ലാക്കൽ, പ്രസാദ് പ്ലാക്കപ്പടി, സലിം കരിനിലം, റെജി കൊട്ടാരം കട, അജോയ് എന്നിവർ നേതൃത്വം നൽകി.