
അയ്മനം : പരസ്പരം വായനക്കൂട്ടം സംഘടിപ്പിച്ച തിരുവോണം സാഹിത്യ സംഗമം കവി പ്രൊഫ.എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എൻ.സുലോചനൻ അദ്ധ്യക്ഷനായി. അനിൽ കോനാട്ട്, സഹീറ എം, ഡോ.മുഹമ്മദ് സുധീർ, ജി.രമണി അമ്മാൾ, ജയകുമാരി ബി.എസ്, ജോർജ്കുട്ടി താവളം, വിൻസന്റ് പെരുങ്കടവിള, ശുഭ സന്തോഷ്, സൗമിനി ജോൺ, സനിൽ പൂവൻതുരുത്ത്, ഉഷാ മുരളീധരൻ, മോഹൻദാസ് ഗ്യാലക്‌സി, ടി.പി.ശിവദാസൻ നെന്മാറ, ജയേഷ് പണിക്കർ, മധുലാൽ പുന്നമറ്റത്തിൽ, പ്രസന്ന നായർ, ആശാലത കെ.എസ്, എം.ഡി.വിശ്വംഭരൻ, മഹിളാമണി സുഭാഷ്, ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര, കെ.കെ.പടിഞ്ഞാറപ്പുറം, സുരേഷ് കാനപ്പിള്ളി, ഹരിപ്രകാശ് ചേറ്റുകുഴി എന്നിവർ രചനകൾ അവതരിപ്പിച്ചു.