കൊല്ലപ്പള്ളി: തിരുവോണനാളിൽ കൊല്ലപ്പള്ളി പുളിച്ചമാക്കൽ പാലത്തിങ്കൽ ജനകീയസമിതി പ്രതിഷേധധർണ നടത്തി

പ്രവിത്താനം മങ്കര റോഡിൽ പുളിച്ചമാക്കൽ പാലം അപകടാവസ്ഥയിലായിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. പാലം ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. ജനകീയസമിതി നേതാക്കളായ സാംകുമാർ കൊല്ലപ്പള്ളി, ബിനു കരോട്ട്, ബാബു മണക്കാട്ട്, മനീഷ് വാക്കമറ്റത്തിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി പെരുംപുഴ ഇല്ലം, തോമസ് വിതയത്തിൽ, ബാബു കെ.ടി., റെജി അമ്പാട്ട്, സുനിൽ ഇരുവേലിൽ, ഔസേപ്പച്ചൻ ഇടയാനിക്കാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.