
കോട്ടയം : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് തിടനാട് പുതുപ്പറമ്പിൽ പി.എൻ.സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകൾ പി.എസ്.രശ്മി (38) നിര്യാതയായി. മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് : ദീപപ്രസാദ് ( ഫോട്ടോഗ്രാഫർ, ടൈംസ് ഒഫ് ഇന്ത്യ). സഹോദരി : സുസ്മി പി.എസ്.
ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, പത്രപ്രവർത്തക യൂണിയൻ നിയുക്ത സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, പ്രസിഡന്റ് കെ.പി.റെജി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ.ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി.കെ.സന്തോഷ് കുമാർ, ഒ.പി.എ. സലാം, ജില്ലാ എക്സിക്യുട്ടീവ് അംഗം ബാബു കെ. ജോർജ്, ജില്ലാ കൗൺസിലംഗം എം.ജി.ശേഖരൻ, ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാക്കളായ എം.വി. വിനീത, സുരേഷ് വെള്ളിമംഗലം, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി അനീഷ് കുര്യൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്ജ്, മുൻ എം.എൽ.എ പി.സി.ജോർജ്ജ്, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.