ponnada

പൊൻകുന്നം : ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ പി.ഡബ്ല്യു.എ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് സമ്മേളനം അഖിലേന്ത്യ അസി.സെക്രട്ടറി ആർ.എൻ.പടനായർ ഉദ്ഘാടനം ചെയ്തു. സർക്കിൾ ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.പദ്മനാഭൻ നായർ, ജില്ലാസെക്രട്ടറി പി.ജി.രാധാകൃഷ്ണൻ നായർ, ജോൺ വി.ദാനിയേൽ, ടി.എംജോസഫ്, ജി.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഭാരവാഹികളായി വി.ഡി.നാരായണൻ ആചാരി (പ്രസിഡന്റ്), ജി.ഉണ്ണികൃഷ്ണൻ നായർ (സെക്രട്ടറി), കെ.എൻ.പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.