നെടുംകുന്നം: നെടുംകുന്നം റബർ കർഷക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കലാമത്സരങ്ങളും നടത്തി. മുൻ ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് വൈസ് പ്രസിഡന്റ് അഡ്വ.പി.സി മാത്യു സമ്മാനവിതരണം നടത്തി. ജോൺസൺ കോശി, ഷീജാ തോമസ്, ജോൺ തോമസ്, സേവ്യർ ജേക്കബ്, കെ.കെ ശശി, സണ്ണി ഏത്തയ്ക്കാട്, സെൽവി വിജയൻ, ബിന്ദു രാഘവൻ, ബീനാ ബേബിച്ചൻ, ബ്ലസി സെബാസ്റ്റ്യൻ, അനിലാ സി.നായർ, ലിസമ്മ തോമസ് എന്നിവർ പങ്കെടുത്തു.