ബ്രഹ്മമംഗലം. കെപിഎംഎസ് 2509ാം നമ്പർ വൈപ്പാടമ്മേൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ 161 ജയന്തി അവിട്ടാഘോഷം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് കുമാരി ബേബി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി വി.സി ജയൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി നീതുബാലൻ , വി.സി.തങ്കച്ചൻ , അനൂപ്കളർകോട്, പി.ഡി.ശിവപ്രിയ, അമ്പിളി രവി, സുജാത രമേശൻ, കെ.പി മുരളി തുടങ്ങിയവർ സംസാരിച്ചു.