കടുത്തുരുത്തി: ശ്രീനാരായണഗുരുദേവന്റെ 97 മത് മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 3659ാം കുലശേഖരപുരം നോർത്ത് ശാഖയിൽ 21ന് രാവിലെ 8 മുതൽ ഗുരുദേവ ഭാഗവതപാരായണം, 10ന് ഗുരുപൂജ, 11ന് റെജി അമയന്നൂർ നയിക്കുന്ന പ്രഭാഷണം, 1ന് സമൂഹ പ്രാർത്ഥന, അഖണ്ഡനാമജപം, 2.30 ന് ശാന്തിയാത്ര, 3.15 ന് സമർപ്പണം, അന്നദാനം എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് കെ സി. ഷൈൻ, സെക്രട്ടറി ടി.ടി രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
കാളികാവ്: എസ്.എൻ.ഡി.പി യോഗം 104 കളത്തൂർ, 5353 കുറവിലങ്ങാട്, 5354 കാളികാവ്, 6424 ഇലക്കാട് എന്നീ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വത്തിന്റെ നേതൃത്വത്തിൽ 21ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഗുരുദേവ കൃതികളുടെ പാരായണം, 9 ന് ഉപവാസയജ്ഞം ആരംഭം, 11ന് നീലിമ കളത്തൂർ നയിക്കുന്ന പ്രഭാഷണം, 12.30 ന് വിശേഷാൽ ഗുരുപൂജയും അർച്ചനയും, 1 ന് സമൂഹസദ്യ, 3.20 ന് മഹാസമാധി പൂജയും സമർപ്പണവും എന്നിവ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി കെ.പി വിജയൻ അറിയിച്ചു.
ഏറ്റുമാനൂർ: 5516 ാം പുന്നത്തുറ ശാഖയിൽ മഹാസമാധിയുടെ ഭാഗമായി 19, 20, 21 തീയതികളിൽ വിവിധ ചടങ്ങുകൾ നടത്തുമെന്ന് ശാഖ പ്രസിഡന്റ് രതീഷ് കെ.ആർ, സെക്രട്ടറി കെ.പി സന്തോഷ് എന്നിവർ അറിയിച്ചു. 19ന് വൈകിട്ട് 6.30 മുതൽ ബിനീഷ് രവി നയിക്കുന്ന പ്രഭാഷണം, 20ന് വൈകിട്ട് 6.30 മുതൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ഉപദേശക സമിതി കൺവീനർ തങ്കമ്മ മോഹനൻ നയിക്കുന്ന പ്രഭാഷണം.
21 ന് രാവിലെ 9ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് ആശ ടീച്ചർ പെരുമ്പായിക്കാട് നയിക്കുന്ന പ്രഭാഷണം, 12ന് നടക്കുന്ന മഹാസമാധി സമ്മേളനം കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.പി സിബി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രതീഷ് കെ.ആർ അധ്യക്ഷത വഹിക്കും. 1 ന് സമൂഹസദ്യ, 3.30ന് ഉപവാസ പ്രാർത്ഥനാ സമർപ്പണം.
നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം 973 ാം നീണ്ടൂർ അരുണോദയം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധി ആചരണത്തിന് ഇന്ന് തുടക്കമാവുമെന്ന് ശാഖാ പ്രസിഡന്റ് യു.കെ ഷാജി, സെക്രട്ടറി വി.ടി സുനിൽ എന്നിവർ അറിയിച്ചു. 17 ന് വൈകിട്ട് 5 ന് സമൂഹപ്രാർത്ഥന, തുടർന്ന് ആദിദേവ് എസ്, നവനീത് കൃഷ്ണ എ.എസ്, കാർത്തിക രഞ്ജിത്ത് എന്നിവർ നയിക്കുന്ന പ്രഭാഷണം.
18ന് അവന്തിക ഹരീഷ്, പ്രഭകുമാർ വെള്ളാപ്പള്ളി, ഗൗതമി കെ എസ്, വനജ പ്രഭകുമാർ, 19ന് സുലോചന വിജയകുമാർ, അയന മനോജ്, കൃഷ്‌ണേന്ദുസുരേഷ്, ശോഭന ശിവദാസ്, 20ന് ശോഭന സുരേഷ്, സിന്ധു ഉദയഭാനു, ഉദയഭാനു. ഡി, സുരേഷ് നാരായണൻ എന്നിവർ പ്രഭാഷണം നടത്തും.
21ന് രാവിലെ ഏഴിന് ക്ഷേത്രത്തിൽ വിശ്വശാന്തി ഹോമമന്ത്ര യജ്ഞം, 9ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന, 9.30ന് കുടുംബയൂണിറ്റ് കേന്ദ്രങ്ങളിൽ നിന്നും ക്ഷേത്രാങ്കണത്തിലേക്ക് ശാന്തിയാത്ര, 10.30ന് ബിനീഷ് രവി നയിക്കുന്ന പ്രഭാഷണം, 12ന് ആത്മോപദേശശതക ആലാപനം, 12. 30ന് വിശേഷാൽ ഗുരുപൂജ, 1 ന് സമൂഹപ്രാർത്ഥന, 3.15ന് മഹാസമാധി വിശേഷാൽ പൂജ, തുടർന്ന് നട അടയ്ക്കൽ.