
കോട്ടയം : ചെങ്ങന്നൂർ - പമ്പ പാതക്ക് കേന്ദ്ര റെയിൽവേ ബോർഡ് പച്ചക്കൊടി കാട്ടിയതോടെ മലയോര വികസനത്തിന് പ്രതീക്ഷയേകിയ ശബരി പാത ഉപേക്ഷിക്കുമോയെന്ന ആശങ്ക ഉയരുന്നു. കോട്ടയം,ഇടുക്കി. പത്തനംതിട്ട ജില്ലകളുടെ റെയിൽവേ വികസനത്തിന് ഏറെ സഹായകരമായിരുന്നു 1997ൽ വിഭാവനം ചെയ്ത ശബരി പാത. പാതി ചെലവ് സംസ്ഥാന സർക്കാർ വഹിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. സ്ഥലമേറ്റെടുക്കലിലെ എതിർപ്പും മറ്റു കാരണങ്ങളാലും പദ്ധതി ഇടക്ക് മരവിപ്പിച്ചെങ്കിലും സമ്മർദ്ദം ഏറിയതോടെ 2023ൽ വീണ്ടും ജീവൻവച്ചു. പുതുക്കിയ എസ്റ്റിമേറ്റ് 3800 കോടിയായി. എന്നാൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല.
ചെങ്ങന്നൂർ -പമ്പ പാതയുടെ സർവേ നടക്കുകയാണെന്നും രണ്ടുപദ്ധതികളും താരതമ്യം ചെയ്തശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് റെയിൽവേ നിലപാട്. പരിസ്ഥിതി ദോഷവും ചെലവ് കുറവും ശബരിപാതയാണ്.
3 ജില്ലകൾക്ക് ഗുണം
മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യം
ടൂറിസത്തിനും ചരക്കുനീക്കത്തിനും ഗുണകരം
പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും തമിഴ്നാട്ടിലേക്കും നീട്ടാം