കുമരകം: കുമരകം കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ കിഴക്ക് ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇവിടെ ഇന്നുമുതൽ ഗതാഗതം നിയന്ത്രണം ഉണ്ടാകും. ഇരുകരകളിലും പോലീസുകാരും ഉണ്ടാകുമെന്നും നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുമെന്നും കുമരകം എസ്.എച്ച്.ഒ.കെ ഷിജി അറിയിച്ചു.