പാലാ: മരിയസദനത്തിലെ ഓണാഘോഷ പരിപാടികൾ മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് മരിയ സദനം, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലം പാമ്പിൽ, കുര്യൻ ജോസഫ്, ചാലി പാലാ, നിഖിൽ സെബാസ്റ്റഷൽ, ബാബു വെളുത്തേടത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. മരിയസദനത്തിന്റെ മ്യൂസിക് ആൽബം മാവേലി പാട്ടഴക് മാണി സി.കാപ്പൻ പ്രകാശനം ചെയ്തു. വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടീൽ, ബോൾ പാസിംഗ്, ഡാൻസും പാട്ടും മുതലായവ ആഘോഷങ്ങൾക്ക് നിറം പകർന്ന് അന്തേവാസികൾക്ക് ആസ്വാദ്യമായി. കലാരംഗത്തെ മികച്ച സംഭാവനകൾക്ക് ചാലി പാലായ്ക്ക് മെമന്റോ നൽകി ആദരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
പാലാ മരിയസദനത്തിലെ ഓണാഘോഷ പരിപാടികൾ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യുന്നു. ബൈജു കൊല്ലംപറമ്പിൽ, സന്തോഷ് മരിയ സദനം, ചാലി പാലാ, നിഖിൽ സെബാസ്റ്റ്യൻ, ബാബു, കുര്യൻ ജോസഫ് തുടങ്ങിയവർ സമീപം.