
മുണ്ടക്കയം: ഭാരതീയ മസ്ദൂർ സംഘം ബി.എം.എസ് മുണ്ടക്കയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി - ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. മുണ്ടക്കയം ബൈപാസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് മേഖല ഭാരവാഹികളായ കെ.ബി മധു, കെ ആർ രതീഷ് ചന്ദ്രൻ , പി.ഡി ഷാജി, വിനോദ് നാഥൻ, എസ്. രാജൻ, സുരേന്ദ്രൻ പി ആർ, വിജയൻ കൂട്ടിക്കൽ, സന്തോഷ് വള്ളിയങ്കാവ് മറ്റ് യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകി.
തുടർന്ന് മുണ്ടക്കയം ബസ് സ്റ്റാൻന്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ബി എം എസ് സംസ്ഥാന സെക്രട്ടറി കെ വി മധു കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.