കോട്ടയം: വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും സ്വയംതൊഴിൽ സംരഭകർക്കും പാഴ്സലുകൾ അയയ്ക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുമായി തപാൽ വകുപ്പ്. കൂടുതൽ പാഴ്സലുകൾ, കത്തുകൾ അയയ്ക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പ്രത്യേക ഇളവുമുണ്ട്.

രജിസ്റ്റേഡ്,​ സാധാരണ കത്തുകൾ കൂടുതൽ അയയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ചെറിയ സർവീസ് ചാർജ്ജോടെ(മിനിമം 70 പൈസ)കോട്ടയം ഹെഡ്‌ പോസ്റ്റോഫീസിൽ വ്യക്തിഗത സഹായം ലഭിക്കും. നടപടികൾ വേഗത്തിലാക്കാനാണിത്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്നവർക്ക് മാതാപിതാക്കൾ സാധനങ്ങൾ അയയ്ക്കുന്നത് ഇപ്പോൾ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാധനങ്ങളുമായി എത്തിയാൽ പരിശോധിച്ച് പായ്ക്ക് ചെയ്ത് തരുന്നതിനുള്ള സംവിധാനം (പാഴ്സൽ പായ്ക്കിംഗ് യൂണിറ്റ്) കോട്ടയം, പാലാ ഹെഡ് പോസ്റ്റോഫീസിൽ ഒരുക്കിയിട്ടുണ്ട്. പായ്ക്ക് ചെയ്യുവാനുള്ള ബോക്സ്‌കൾ വലുപ്പം അനുസരിച്ച് 40,80,100,120 രൂപ നിരക്കിൽ ലഭ്യമാണ്.

കയറ്റുമതി ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ഡാക് നീരിയത് കേന്ദ്ര എന്ന ഓൺലൈൻ സംവിധാനത്തിലൂടെ പാഴ്സലുകൾ തുറന്നു പരിശോധിക്കുന്നത് ഒഴിവാക്കാനാവും. ഫോൺ. 6282442045