yakkim

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് കുന്നംകുളത്ത് കാണിയംപാൽ തെക്കേക്കര കൊച്ചൻ വീട്ടിൽ യാക്കീം വർഗീസ് (74) നിര്യാതനായി. തൃശൂർ സ്വദേശിയായ പരേതൻ ദീർഘകാലം കോട്ടയത്തായിരുന്നു താമസം. വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നു. യാക്കീം പ്രിന്റേഴ്‌സ് സ്ഥാപകൻ, വൈസ്‌മെൻസ് മെമ്പർ, വൈ.എം.സി.എ മെമ്പർ, ജോൺമാത്യു ബ്രദേഴ്‌സ് മാനേജർ, എൽ.ഐ.സി ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എഴുത്തുകാരനുമായിരുന്നു. ഭാര്യ: ഉപ്പൂട്ടിലായ മുട്ടുമ്പുറത്ത് ലാലു യാക്കീം (റിട്ട. അദ്ധ്യാപിക സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂൾ, പുത്തനങ്ങാടി). മക്കൾ: വിജിൽ യാക്കീം (ബിസിനസ്), അലീനാ യാക്കീം. മരുമക്കൾ: തിരുവല്ല മേലേത്തേതിൽ ജോൺസ് വില്ലയിൽ ദിവ്യ എലിസബേത്ത് കുര്യൻ, റാന്നി ഇടമണ്ണിൽ മനു മാത്യു സഖറിയാ (എൻജിനീയർ, കുവൈത്ത്). സംസ്‌കാരം ഇന്ന് നാലിന് കോട്ടയം ജെറുശലേം മാർത്തോമാപള്ളിയിൽ.