വിരിപ്പുകാലാ: ശ്രീനാരായണ ഗുരുദേവന്റെ 97മത് മഹാസമാധി ദിനാചരണം 21ന് എസ്.എൻ.ഡി.പി യോഗം 259 ാം വിരിപ്പുകാലാ ശാഖയുടെ നേതൃത്വത്തിൽ ശ്രീശക്തിശ്വരം ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളുടെ ആചരിക്കുമെന്ന് ശാഖ പ്രസിഡന്റ് പി.വി സാന്റപ്പൻ, സെക്രട്ടറി സാനു.എസ് എന്നിവർ അറിയിച്ചു. രാവിലെ 7ന് ശാഖാ പ്രസിഡന്റ് പി.വി.സാന്റപ്പൻ പതാക ഉയർത്തും, 7.30 ന് ഗുരുദേവ കൃതികളുടെ ആലാപനം, 8.30 ന് ഗുരുപൂജ, 11.30 ന് ശാന്തിയാത്ര, 1ന് ജയശ്രീ രമേഷ് വരമ്പിനകത്തിന്റെ പ്രഭാഷണം, 3.30ന് അന്നദാനം.