വൈക്കം: പുളിംചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ 21 മുതൽ 24 വരെ നടക്കും. തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. 21ന് രാവിലെ മൃത്യുഞ്ജയഹോമം, തൃഷ്ടുപ്പ് ഹോമം, മഹാസുദർശന ഹോമം 22ന് ദുരിത പ്രേത ആവാഹനം, പ്രസാദശുദ്ധി, 23ന് തിലഹോമം, 24ന് വിഷ്ണുപൂജ, ബ്രഹ്മകലശം, രാത്രിക്ക് ഗുരുതിയോടെ സമാപിക്കും.