വൈക്കം: കിഴക്കുഞ്ചേരി തെക്കേമുറി 1603ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും നടന്നു. പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.നാരായണൻ നായർ, ട്രഷറർ ടി.നന്ദകുമാർ, ജോയിന്റ് സെക്രട്ടറി എ.ചന്ദ്രശേഖരൻ നായർ, വനിതാസമാജം പ്രസിഡന്റ് എ.ശ്രീകല, സെക്രട്ടറി ദേവി പാർവതി എന്നിവർ പ്രസംഗിച്ചു. ഓണപൂക്കളവും ഓണസദ്യയും കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും, കായികമത്സരങ്ങളും നടന്നു.