
തെക്കേത്തു കവല :സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി.എൻ.പണിക്കർ പുരസ്‌ക്കാരം ലഭിച്ച പൊൻകുന്നം സെയ്തിനും,ഹരിതകർമ്മ സേനയ്ക്കും തെക്കേത്തു കവല ഗ്രാമീണ ഗ്രന്ഥശാല ആദരവ് നൽകി.ചെറുവള്ളി എസ്.സി.ടി.എം സ്‌കൂൾ അദ്ധ്യാപകനായ കെ.ബി.അജിത്കുമാർ പൊൻകുന്നം സെയ്തിനെ പൊന്നാടയണിയിച്ചു.ജില്ല പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.ഗ്രന്ഥശാലയുടെ പരിധിയിൽ പ്രവർത്തിക്കുന്ന
ഹരിത കർമ്മ സേനാംഗങ്ങളെയാണ് ആദരിച്ചത്. വായനാശാല പ്രസിഡന്റ് പി.കെ.ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു.വയനാട് ദുരിതാശ്വാസ നിധിയുടെ കൈമാറലും ഗ്രന്ഥലോകം മാസികയുടെ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങലും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ.സോജൻ നിർവ്വഹിച്ചു.