ares

വൈക്കം: പറമ്പിൽ കയറിയത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടി.വിപുരം പുന്നമറ്റത്തിൽ ഹനുമാൻ കണ്ണൻ എന്ന കണ്ണൻ (34), ടി.വിപുരം തീയക്കാട്ട്തറ പൊന്നപ്പൻ എന്ന രാഹുൽ വി.ആർ (33), വെച്ചൂർ അഖിൽ നിവാസ് വീട്ടിൽ കുക്കു എന്ന അഖിൽ പ്രസാദ് (32) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ മണ്ണന്താനം ഷാപ്പിന് സമീപം ടി.വി പുരം സ്വദേശിയായ യുവാവിനെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. പറമ്പിൽ കയറിയത് ചോദ്യം ചെയ്തതിന് ഇവർ യുവാവിനെ മർദ്ദിക്കുകയും സ്‌കൂട്ടറിന്റെ താക്കോൽ കൊണ്ട് കഴുത്തിന് കുത്തുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.