
മുട്ടുചിറ: തുരുത്തേൽ (മാപ്പിളപറമ്പിൽ) പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (94) നിര്യാതയായി. പരേത മാൻവെട്ടം ഇളംമ്പാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, വത്സമ്മ, അപ്പച്ചൻ (ഇലക്ട്രീഷൻ), സിസ്റ്റർ ആശ ഹോളി ക്രോസ് (ഇക്ക്വഡോർ), റോബിൻ (ഇലക്ട്രീഷൻ), ബെന്നി, റെജി, ഷിബു, ഷിജി. മരുമക്കൾ: പരേതനായ അപ്പച്ചൻ മ്ലാവിൽ (അതിരമ്പുഴ), ആനിയമ്മ മച്ചിതാനിയേൽ (വയല), ആൻസമ്മ തെക്കുംചേരിൽ (വെട്ടിമുകൾ), ലില്ലികുട്ടി മുകളേൽ (ചെറുവാണ്ടൂർ), മിനി മാവേലിതൈയ്യിൽ (ആലപ്പുഴ), സോണിയ കുമ്പളംതടത്തിൽ (പിറവം), ബാബു കോട്ടയ്ക്കൽ (ബംഗളൂരു). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുട്ടുചിറ റൂഹാദ്ക്കുദിശാ ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ.