
തൊടുപുഴ : കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കഡറി സ്‌കൂളിൽ ആരംഭിച്ച ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിനസഹവാസ ക്യാമ്പ് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രൻസിപ്പൽ സാജു എബ്രാഹം, ഡോ സാജാൻ മാത്യു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, ബേബി തോമസ്, കാവാലം പ്രോഗ്രാം ഓഫീസേർസ് ആയ ഡോ. ബോണി ബോസ്, ഡോ.സി. ബിൻസി സി.ജെ തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർമാരായ ടി. എം.സോഫിയ., ഭീമാ മോൾ കെ എസ്,, അഭിലാഷ്.വി. എം എന്നിവർ നേതൃത്വം നൽകി.