
വാഴൂർ: വെട്ടിക്കാട്ട് ധർമ്മശാസ്താക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നവീകരണം തുടങ്ങി. ചോർച്ചയുള്ള കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ഓട് പാകിയാണ് നവീകരിക്കുന്നത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടിയാണ് തിരുവിതാംകൂർ ദേവസ്വംബോർഡും ക്ഷേത്ര ഉപദേശകസമിതിയും ചേർന്ന് സ്വീകരിച്ചത്. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണത്തിനുള്ള ഫണ്ട് ശേഖരണം, ആദ്യസംഭാവന മുൻമേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരിയിൽ നിന്ന് സ്വീകരിച്ച് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മേൽശാന്തി കെ.എൻ.അനിൽനമ്പൂതിരി, ഉപദേശകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.