പാലാ: അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നടന്നു. ചെത്തിമറ്റം യൂണിയൻ മന്ദിരാങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് അനിൽ ആറുകാക്കൽ പതാക ഉയർത്തി. പാലാ വെള്ളാപ്പാട് വനദുർഗ്ഗ ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച വിശ്വകർമ്മ ദിന റാലി ടൗൺ ചുറ്റി മുനിസിപ്പൽ ടൗൺഹാളിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് അനിൽ ആറുകാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ: വി.എൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ കലാസമിതിയുടെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മാണി സി കാപ്പൻ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. മുൻകാല യൂണിയൻ നേതാക്കളെ അഡ്വ:മോൻസ് ജോസഫ് എം.എൽ.എ ആദരിച്ചു. പ്രതിഭാ പുരസ്‌കാരങ്ങൾ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിതരണം ചെയ്തു. പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി. സഭ ബോർഡംഗങ്ങളായ എം.ജി സജീവ്, പി.കെ അനീഷ്, ആർ ദീപേഷ് കുമാർ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് രജനി വിനോദ്, യുവജനസംഘം യൂണിയൻ പ്രസിഡന്റ് സുഭാഷ് ചന്ദ്രശേഖരൻ, യൂണിയൻ സെക്രട്ടറി യു.ആർ മോഹനൻ, ട്രഷറർ എം.വി ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.