ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്ര സ്‌പോർട്‌സ് ആൻഡ് വെൽനസ് ഫോറം സർഗാരാമത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13ന് ചെത്തിപ്പുഴ സർഗക്ഷേത്രയിൽ അഖില കേരള പ്രൊഫഷണൽ വടംവലി മത്സരം നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും യാത്ര ബത്തയും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് ഡയറക്ടർ ഫാ.അലക്‌സ് പ്രായികളം, ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, കൺവീനന്മാരായ ഷിബു പാലത്ര, ടോമിച്ചൻ അർക്കാഡിയ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8304926481.