തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 3457ാം നമ്പർ വടകര നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 97ാമത് മഹാസമാധി 21ന് വിവിധ ചടങ്ങുകളോടെ ആചരിക്കും. മഹാ ഗുരുപൂജ, സർവ്വൈശ്വര്യപ്പൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം , സമൂഹസദ്യ, മഹാസമാധി ഉപവാസ പ്രാർത്ഥനാ സമർപ്പണം എന്നിവ നടക്കും. രാവിലെ 10ന് 2023-2024 വർഷത്തിൽ ശാഖയുടെ കീഴിലുള്ള ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കും. ശാഖാ പ്രസിഡന്റ് വി.വി വേണപ്പന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. വിജയികളെ യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ആദരിക്കും. ഡോ. ജി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി സജീവ് നിരപ്പത്ത്, ശാഖാ വൈസ് പ്രസിഡന്റ് എം.കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.