
കോട്ടയം: ജില്ലയിലെ രണ്ടു തദ്ദേശസ്ഥാപനങ്ങളിലെ രണ്ടു വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കൽ. ഈരാറ്റുപേട്ട നഗരസഭയിലെ 16ാം വാർഡ് (കഴിവേലി) അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡ് (ഐ.ടി.ഐ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് . കരട് വോട്ടർപട്ടിക 20 നും അന്തിമപട്ടിക ഒക്ടോബർ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 20 മുതൽ ഒക്‌ടോബർ അഞ്ച് വരെ അപേക്ഷിക്കാം.