prk

കോട്ടയം : ആടാം,​ പാടാം,​ കുരുന്നുകൾക്ക് മാത്രമല്ല,​ മുതി‌ർന്നവ‌ർക്കും. വിശ്രമവേളകൾ ഉല്ലാസഭരിതമാക്കാൻ കാണക്കാരിയിലേക്ക് പോരൂ... നിങ്ങൾക്കായി പഞ്ചായത്തിന്റെ പാർക്ക് ഒരുങ്ങി. കുരുന്നുകൾക്കായി പുതിയ കളിക്കോപ്പുകൾ റൈഡുകൾ,​ ഇരിപ്പിടങ്ങൾ, ഊഞ്ഞാലുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി വനിതാ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം ഉപകരണങ്ങളും സജ്ജീകരിച്ചു. കൂടാതെ, ലഘു ഭക്ഷണശാല, ശുചിത്വ സമുച്ചയം എന്നിവയും ചിൽഡ്രൻസ് പാർക്കിനോട് അനുബന്ധിച്ച് നിർമ്മിച്ചിട്ടുണ്ട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കുളത്തോട് ചേർന്നാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കഫ്തീരിയ ശുചിത്വ സമുച്ചയം ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എയും ഹൈമാസ്റ്റ്‌ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മിയും , ഓപ്പൺ ജിം ഉദ്ഘാടനം കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരനും നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

ചെലവഴിച്ചത് : 26 ലക്ഷം

ലഘു ഭക്ഷണശാല
ശുചിത്വ സമുച്ചയം
വനിതകൾക്ക് ഓപ്പൺ ജിം