
കുറിച്ചി: പൊക്കത്തിലായ കണ്ണാട്ടുപറമ്പിൽ സുവിശേഷകൻ കെ.ജെ ഉതുപ്പാന്റെ ഭാര്യ സൺഡേ സ്‌കൂൾ അദ്ധ്യാപിക സാറാമ്മ ഉതുപ്പാൻ (86) നിര്യാതനായി. പരേത തുരുത്തി വേളാച്ചിമംഗലം കുടുംബാംഗം. മക്കൾ: ഗ്രേസി, രാജു (അറയ്ക്കത്തറ റബേഴ്‌സ് കുറിച്ചി), സണ്ണി (പാസ്റ്റർ ന്യൂ ഇന്ത്യാ ചർച്ച് ഒഫ് ഗോഡ് പെരുംതുരുത്തി), കൊച്ചുമോൾ. മരുമക്കൾ: ചാന്നാനിക്കാട് പതിയിൽ മോനാച്ചൻ, തിരുവൻവണ്ടൂർ പ്ലാന്നികുന്നേൽ ലില്ലിക്കുട്ടി, ഇടുക്കി ആശാരിപറമ്പിൽ സാലി, മഴൂക്കീർ ചിറ്റേടത്ത് പരേതനായ സി.ടി ഇടിക്കുള. സംസ്‌കാരം ഇന്ന് മൂന്നിന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ.